Tuesday, March 24, 2009

ഏക ദൈവത്വം - ഇസ് ലാമിലും കൃസ്തുമത്തിലും

ഇ.സി സൈമണ്‍ മാസ്റ്റര്‍
മാര്‍ക്കോസ്‌ എഴുതിയ സുവിശേഷത്തില്‍ ഒന്നാം അധ്യായത്തിലെ ഒന്നാം വാക്യം തുടങ്ങുന്നത്‌ 'ദൈവപുത്രനായ യേശുക്രിസ്തുവിന്റെ സുവിശേഷത്തിന്റെ ആരംഭം' എന്ന വ്യക്തമായ പ്രഖ്യാപനത്തോടെയാണ്‌. പ്രസ്തുത വാക്യം ദൈവവചനമായിരുന്നെങ്കില്‍ ആരും അത്‌ ചോദ്യം ചെയ്യുകയോ നിഷേധിക്കുകയോ ചെയ്യുമായിരുന്നില്ല. യേശു ദൈവപുത്രനാണെന്നും അദ്ദേഹത്തിന്റെ സുവിശേഷമാണ്‌ അതെന്നും എ​‍ല്ല്ലാവരും അംഗീകരിക്കുമായിരുന്നു. എന്നാല്‍ ആ വാക്യത്തെന്നറ്റി അതേ ഗ്രന്ഥത്തിന്റെ അടിക്കുറിപ്പില്‍ല്‍(foot note) ഒരു വലിയ സത്യം ചെറിയ അക്ഷരങ്ങളില്‍ ചില പ്രത്യേകതരം ഗ്രന്ഥങ്ങളില്‍ മാത്രം രേഖന്നെടുത്തിയിട്ടുള്ളതായി കാണാം. ചില പഴയ കൈയെഴുത്തു പ്രതികളില്‍ 'ദൈവപുത്രന്‍'എന്ന പദം കാണാനി​‍ല്ലെന്നാണ്‌ അടിക്കുറിപ്പ്‌. അതായത്‌ യേശുക്രിസ്തുവിന്റെ ദൈവപുത്രന്‍ എന്ന വിശേഷണം അഥവാ വേദവാക്യം ആദ്യകാലത്ത്‌ സര്‍വാംഗീകൃതമായിരുന്നില്ല. ദൈവമെന്നും ദൈവപുത്രനെന്നുമുള്ള ക്രൈസ്തവ സങ്കല്‍പം അതോടെ കീഴ്മേല്‍ മറിയുന്നു. ഗ്രന്ഥത്തിന്റെ മൂലകൃതിയില്‍ ഇ​തായിരുന്ന'ദൈവപുത്രന്‍' എന്ന പദം പില്‍ക്കാലത്ത്‌ എങ്ങനെയോ അതില്‍ എഴുതിപ്പിടിപ്പിച്ച്‌ യേശുവിനെ ദൈവമാക്കി ഉയര്‍ത്തുകയായിരുന്നു. മാര്‍ക്കോസിന്റെ സുവിശേഷത്തിന്റെ വിശ്വാസ്യതയെ ചോദ്യംചെയ്യുന്നതാണ്‌ ഈ വസ്തുത.


മരണാസന്നനായി കുരിശില്‍ കിടക്കുമ്പോള്‍ 'എന്റെദൈവമേ, എന്റെ ദൈവമേ എന്നെ കൈവിട്ടതെന്ത്‌' എന്ന്‌ യേശുവിലപിച്ചതായി ബൈബിള്‍ പ്രസ്താവിക്കുന്നു (മത്തായി 27:46).എന്നാല്‍ ഇസ്ലാമിക വീക്ഷണത്തില്‍, മരിച്ചത്‌ യേശു അല്ലെന്നുള്ളതിന്റെ ശക്തിയായ തെളിവാണ്‌ 'ഏലി, ഏലി, ല്മാ സബക്ഥാനി' എന്ന യേശുവിന്റെ വിലാപം. കാരണം, ദൈവത്തിന്റെ പ്രവാചകനെ അല്ലാഹു കൈവിടുകയില്ലെന്നുള്ളതുതന്നെ. അവസാനം വരെയും അല്ലാഹുവിന്റെ പ്രവാചകനും ദൂതനും ആയിരുന്നു അദ്ദേഹം. അല്ലാഹു ഏല്‍പിച്ച സന്ദേശം-ഇഞ്ചീല്‍- തന്റെ മുഴുവന്‍ കഴിവും ഉപയോഗിച്ച്‌ അദ്ദേഹം അനുയായികളെ അറിയിച്ചതിനു തെളിവുണ്ട്‍്‌. ദൈവത്തിന്‌ പൂര്‍ണമായി വഴങ്ങി-മുസ്ലിമായി- ജീവിച്ച മനുഷ്യനും നബിയും ആയിരുന്നു അദ്ദേഹമെന്ന കാര്യത്തില്‍ സംശയത്തിന്‌ അവകാശമില്ല. അങ്ങനെ അല്ലാഹുവിനുവേണ്ട്‍ി ജീവിച്ച ഒരു മഹാവ്യക്തിയെ കുറ്റവാളിയാക്കി നിന്ദിതനും പീഡിതനുമായി മരിക്കാന്‍ അല്ലാഹു വിട്ടുകൊടുക്കുകയില്ലെന്ന്‌ ഉറപ്പായും വിശ്വസിക്കാം.

ബൈബിള്‍ വിവരണമനുസരിച്ച്‌ യേശുവിന്റെ മേല്‍ആരോപിക്കപ്പെട്ട കുറ്റം ദൈവമെന്നും ദൈവപുത്രനെന്നും അവകാശപ്പെട്ടതത്രെ. 'നീ അങ്ങനെ അവകാശപ്പെട്ടുവോ' എന്ന്പീലാത്തോസിന്റെ കോടതിയില്‍ ചോദിച്ചപ്പോള്‍ 'എന്ന്‌ നിങ്ങള്‍പറയുന്നു' എന്നായിരുന്നു നിഷേധാര്‍ഥത്തിലും പരിഹാസസ്വരത്തിലുമുള്ള അതിഹ്രസ്വമായ അദ്ദേഹത്തിന്റെ മറുപടി(ലൂക്കാ 22:70; 23:3). അതായത്‌ ഞാന്‍ അങ്ങനെ പറഞ്ഞതായോ പറയുന്നതായോ നിങ്ങള്‍ പറയുന്നു എന്നാണ്‌.ഒന്നു കൂടി വിശദീകരിച്ചാല്‍ അങ്ങനെപറയുന്നത്‌ ഞാനല്ല, നിങ്ങളാണ്‌. ദൈവമെന്നോ ദൈവപുത്രനെന്നോ ഞാന്‍ പറയില്ല.

അത്‌ ശരിവെച്ചുകൊണ്ട്‍്‌ ഖുര്‍ആന്‍പറയുന്നു: "അല്ലാഹു ഒരു മനുഷ്യന്‌ വേദവും വിധിവിജ്ഞാനവും പ്രവാചകത്വവും നല്‍കുകയും എന്നിട്ട്‌ അദ്ദേഹംജനങ്ങളോട്‌ നിങ്ങള്‍ അല്ലാഹുവെ വിട്ട്‌ എന്റെ ദാസന്മാരായിരിക്കുവിന്‍ എന്നുപറയുകയും ചെയ്യുക എന്നത്‌ ഉണ്ടാകാവുന്നതല്ല. എന്നാല്‍ നിങ്ങള്‍ വേദഗ്രന്ഥം പഠിപ്പിച്ചുകൊ ണ്ട്‍ിരുന്നതിലൂടെയും പഠിച്ചുകൊണ്ടിരിക്കുന്നതിലൂടെയും ദൈവത്തിന്റെ നിഷ്കളങ്ക ദാസന്മാരായിരിക്കണം (എന്നായിരിക്കും അദ്ദേഹം പറയുന്നത്‌).

മലക്കുകളെയും പ്രവാചകന്മാരെയും നിങ്ങള്‍ രക്ഷിതാക്കളായി സ്വീകരിക്കണമെന്ന് അദ്ദേഹം നിങ്ങളോട്കല്‍പിക്കുകയുമില്ല. നിങ്ങള്‍ മുസ്ലിംകളായിക്കഴിഞ്ഞതിനു ശേഷം അവിശ്വാസം സ്വീകരിക്കാന്‍ അദ്ദേഹം നിങ്ങളോട്‌ കല്‍പിക്കുമെന്നാണോ (നിങ്ങള്‍ കരുതുന്നത്)" (3:79,80).



മരണശേഷം ഉയിര്‍ത്തെഴുന്നേറ്റ്‌ യേശു ശിഷ്യന്മാര്‍ക്ക്‌ പ്രത്യക്ഷപ്പെട്ടതായും അത്‌ യേശുതന്നെയോ എന്ന കാര്യത്തില്‍ അവര്‍ക്ക്‌സംശയമുണ്ടായതായും ബൈബിള്‍ പറയുന്നുണ്ട്‌. സംശയം ദൂരീകരിക്കാനായി അദ്ദേഹം കൈകാലുകളില്‍ കുരിശുമരണംകൊണ്ടുണ്ടായ ആണിപ്പഴുതുകള്‍ കാണിച്ചുകൊടുക്കുന്നു.എന്നാല്‍ സ്വന്തം അസ്തിത്വം തെളിയിക്കാന്‍ അങ്ങനെ മുറിവടയാളം കാണിച്ചുകൊടുക്കുന്നത്‌ സംശയം ഇല്ല​‍ാതാക്കുന്നില്ല,വര്‍ധിപ്പിക്കുകയേ ചെയ്യുന്നുള്ളൂ. മൂന്നു ദിവസം മുമ്പു മാത്രംവിട്ടുപിരിഞ്ഞ സുപരിചിതരായ ശിഷ്യന്മാര്‍ക്കു മുമ്പില്‍ വീണ്ടുംവരുമ്പോള്‍ ഗുരുവിനെ തിരിച്ചറിയാന്‍ എന്തെങ്കിലും പ്രത്യേകഅടയാളത്തിന്റെ ആവശ്യമില്ല​‍േല്ല​‍ാ. ശബ്ദവും മുഖഛായയുംനിറവും രൂപവും പെട്ടെന്ന്‌ മാറുകയും മുറിവടയാളം മാത്രം മാറാതിരിക്കുകയും ചെയ്യുക സംഭവ്യമല്ല.

കുരിശുമരണവും ഉയിര്‍പ്പും വിവരിക്കുന്ന ബൈബിള്‍വാക്യങ്ങള്‍തന്നെ സൂക്ഷ്മമായി പരിശോധിച്ചാല്‍ യേശുവിനെയഹൂദര്‍ കുരിശില്‍ തറക്കുകയോ കൊലപ്പെടുത്തുകയോചെയ്തിട്ടി​‍െല്ലന്ന്‌ സംശയലേശമന്യേ ബോധ്യപ്പെടുന്നതാണ്‌.

മൂന്നു ദൈവങ്ങളെ സൂചിപ്പിക്കുന്ന 'ത്രിത്വം' എന്ന പദം ബൈബിളില്‍ ഇല്ല​‍ാത്തതാണെങ്കിലും പില്‍ക്കാലത്ത്ന്നഇസ്ലാമിനു മുമ്പ്‌ -അങ്ങനെയൊരു വിശ്വാസം വ്യാപകമായി പ്രചരിച്ചു. ആ വിശ്വാസത്തെ നിരാകരിച്ചുകൊണ്ടാണ്‌ ത്രിത്വം എന്നുപറയാതിരിക്കാനും ഏകദൈവവിശ്വാസത്തില്‍ ഉറച്ചുനില്‍ക്കാനും ഖുര്‍ആന്‍ ആഹ്വാനം ചെയ്യുന്നത്‌.

“മര്‍യമിന്റെ മകന്‍ മസീഹ്‌ ദൈവംതന്നെയെന്ന്‌ വാദിച്ചവര്‍ ഉറപ്പായും സത്യനിഷേധികളായിരിക്കുന്നു. യഥാര്‍ഥത്തില്‍ മസീഹ്‌ പറഞ്ഞതിതാണ്‌: ഇസ്രായേല്‍ മക്കളേ, എന്റെയും നിങ്ങളുടെയും നാഥനായ അല്ലാഹുവെ മാത്രം ആരാധിക്കുക. ദൈവം മൂവരില്‍ ഒരുവനാണെന്ന്‌ വാദിച്ചവര്‍ തീര്‍ച്ചയായും സത്യനിഷേധികള്‍തന്നെ. കാരണം, ഏകനായ അല്ലാഹുവല്ലാതെ ഇലാഹില്ല. ​മര്‍യമിന്റെ മകന്‍ മസീഹ്‌ ഒരു ദൈവദൂതന്‍ മാത്രമാണ്‌.

അദ്ദേഹത്തിനു മുമ്പും നിരവധി ദൈവദൂതന്മാര്‍ ഉണ്ടായിട്ടുണ്ട്‌.അദ്ദേഹത്തിന്റെ മാതാവ്‌ സത്യവതിയായിരുന്നു. ഇരുവരുംആഹാരം കഴിക്കുന്നവരുമായിരുന്നു. നോക്കൂ, നാം അവര്‍ക്ക്‌എങ്ങനെയൊക്കെ തെളിവുകള്‍ വിവരിച്ചുകൊടുക്കുന്നുവെന്ന്‌.ചിന്തിച്ചുനോക്കൂ, എന്നിട്ടും അവരെങ്ങനെയാണ്‌ തെന്നിമാറിപ്പോകുന്നത്‌"(5:72-75).
സത്യാസത്യങ്ങള്‍ വേര്‍തിരിച്ചു കാണിക്കുകയാണ​‍േല്ല​‍ാഖുര്‍ആന്‍ അവതരണത്തിന്റെ ലക്ഷ്യം. യേശു ദൈവമാണെന്ന്‌ ബൈബിള്‍ പഠിപ്പിക്കുകയോ യേശു അവകാശപ്പെടുകയോചെയ്തിട്ടി​‍െല്ലങ്കിലും വലിയൊരു വിഭാഗം ജനങ്ങള്‍ അങ്ങനെതെറ്റിദ്ധ‍രിപ്പിക്കപ്പെട്ടിട്ടുണ്ട്‌. ഏകദൈവവിശ്വാസത്തിന്‌ കടകവിരുദ്ധ‍വും ഒട്ടും തന്നെ പൊറുപ്പിക്കാന്‍ പറ്റാത്തതുമാണ്‌ ദൈവത്തിന്‌ പങ്കാളിയെ സങ്കല്‍പിക്കുക. അതുപോലെത്തന്നെഅസ്വീകാര്യമാണ്‌ ദൈവപുത്രസങ്കല്‍പവും.
ഖുര്‍ആന്‍ പറയുന്നു: "പരമകാരുണികനായ അല്ല​‍ാഹുപുത്രനെ സ്വീകരിച്ചിരിക്കുന്നുവെന്ന്‌ അവര്‍ പറഞ്ഞുണ്ടാക്കിയിരിക്കുന്നു. ഏറെ ഗുരുതരമായ കാര്യമാണ്‌ നിങ്ങളാരോപിക്കുന്നത്‌. ആകാശങ്ങള്‍ പൊട്ടിപ്പിളരാനും ഭൂമി വിണ്ടുകീറാനും പര്‍വതങ്ങള്‍ തകര്‍ന്നുവീഴാനും പോന്ന കാര്യം.പരമകാരുണികനായ അല്ല​‍ാഹുവിന്‌ പുത്രനുണ്ടെന്ന്‌അവര്‍ വാദിച്ച​‍േല്ല​‍ാ. ആരെയെങ്കിലും പുത്രനായി സ്വീകരിക്കുകയെന്നത്‌ പരമകാരുണികനായ അല്ല​‍ാഹുവിന്‌ ചേര്‍ന്നതല്ല.ആകാശഭൂമികളിലുള്ളവരെല്ല​‍ാം ആ പരമകാരുണികന്റെമുന്നില്‍ കേവലം ദാസന്നാരായി വന്നെത്തുന്നവരാണ്‌" (19:88-93).


അതീവ ഗൗരവസ്വഭാവമുള്ള ഒരു സംഗതി എത്ര ലാഘവത്തോടെയാണ്‌ ചില മനുഷ്യര്‍ നോക്കിക്കാണുന്നതെന്ന്‌സൂചിപ്പിക്കുകയാണ്‌ ഈ ഖുര്‍ആന്‍ വാക്യങ്ങള്‍.

ദൈവത്തിന്‌ ഖുര്‍ആന്‍ കൊടുത്തിട്ടുള്ള നിര്‍വചനങ്ങള്‍പരിശോധിച്ച്‌ താരതമ്യം ചെയ്താല്‍ യേശു ദൈവമാണോഎന്ന്‌ എളുപ്പം തിരിച്ചറിയാന്‍ കഴിയും. ദൈവത്തിന്റെ ഗുണവിശേഷങ്ങളില്‍ എന്തെങ്കിലും ക്രിസ്തുവിനുണ്ടോ എന്നു നോക്കിയാല്‍ മതി. ദൈവം ജനിച്ചവന​‍െല്ലന്ന്‌ ബൈബിളും ഖുര്‍ആനുംപറയുന്നു. യേശുവാകട്ടെ മര്‍യമിന്റെ മകനായി ജനിച്ചെന്ന്‌ രണ്ട്‌ഗ്രന്ഥങ്ങളും സമ്മതിക്കുന്നു. 'ഉണ്ടാവട്ടെ' എന്ന ദൈവവചനത്തിന്റെ ഫലമായി മര്‍യമിന്റെ ഉദരത്തില്‍ രൂപം കൊണ്ടതാണ്‌യേശു. ജിബ്‌രീല്‍ എന്ന ഗബ്രിയേല്‍ മാലാഖയാണ്‌ മര്‍യമിനെ ആ വാര്‍ത്ത അറിയിച്ചതെന്നും അവര്‍ക്കറിയാം. ദൈവത്തിനുമരണമി​‍െല്ലന്ന്‌ സമ്മതിക്കുന്നവരാണ്‌ എല്ല​‍ാവരും. യേശുവിന്റെകുരിശുമരണത്തില്‍ മുസ്ലിംകള്‍ വിശ്വസിക്കുന്നി​‍െല്ലങ്കിലുംഅതാണ്‌ ക്രൈസ്തവവിശ്വാസം. എല്ല​‍ാ വസ്തുക്കളുടെയുംസ്രഷ്ടാവായ ദൈവത്തിന്‌ ഭക്ഷണമോ വെള്ളമോ വേണ്ട ജീവന്‍ നിലനില്‍ത്താന്‍. യേശു ഭക്ഷണവും വെള്ളവും കഴിച്ചുജീവിച്ചു. പലപ്പോഴും അദ്ദേഹത്തിന്‌ വിശന്നും ദാഹവും അനുഭവപ്പെട്ടതായി ബൈബിള്‍ പറയുന്നു. ഉറക്കമോ ക്ഷീണമോബാധിക്കാത്തവനാണ്‌ സ്രഷ്ടാവ്‌. യേശു ക്ഷീണിതനായിതളര്‍ന്ന്‌ കടല്‍വഞ്ചിയില്‍പോലും കിടന്നുറങ്ങിയെന്നാണ്‌ബൈബിള്‍ വിവരണം. എല്ല​‍ാം അറിയുന്നവനാണ്‌ ദൈവം.എന്നാല്‍ യേശുവിനറിയാത്ത കാര്യങ്ങള്‍ അനവധിയായിരുന്നു.ലോകാവസാനം എന്നായിരിക്കുമെന്ന ചോദ്യത്തിന്‌ ദൈവത്തിനല്ല​‍ാതെ മറ്റാര്‍ക്കും അതറിയി​‍െല്ലന്നായിരുന്നു യേശുവിന്റെ മറുപടി. ദൈവം സര്‍വശക്തനാണ്‌. യേശു അവശനും നിസ്സഹായനുമായി 'എന്റെ ദൈവമേ, എന്റെ ദൈവമേ എന്നെ കൈവിട്ടതെന്ത്‌' എന്ന്‌ കുരിശില്‍ കിടന്ന്‌ നിലവിളിച്ചതായി ബൈബിള്‍രേഖപ്പെടുത്തിയിരിക്കുന്നു. എല്ല​‍ാവര്‍ക്കും എല്ല​‍ാ കാര്യങ്ങള്‍ക്കും ആശ്രയമാണ്‌ അല്ല​‍ാഹു. എല്ല​‍ാവര്‍ക്കും നീതി നല്‍കുന്നവനും അവന്‍തന്നെ. എന്നാല്‍ യേശുവിന്‌ തന്റെ മേല്‍ കളവായി കെട്ടിച്ചമച്ച കുറ്റങ്ങളില്‍ പോലും നീതിനേടാനായില്ല.

പ്രപഞ്ചസ്രഷ്ടാവാണ്‌ ദൈവം. സൃഷ്ടിയില്‍ യേശുവിന്‌യാതൊരു പങ്കുമുണ്ടായിരുന്നില്ല. മഴവര്‍ഷിച്ച്‌ ഭൂമിയെ ഫലപുഷ്ടമാക്കിയതും സസ്യജാലങ്ങളെ മുളപ്പിച്ചതും അദ്ദേഹമായിരുന്നില്ല. രാത്രിയും പകലും ഉണ്ടാകുന്നതിലുമില്ല‌ യേശുവിന്റേതായും പങ്ക്‌. ആകാശഗോളങ്ങള്‍ക്ക്‌ സഞ്ചാരപഥം നിശ്ചയിച്ചത്‌ യേശുവായിരുന്നില്ല.

ഇതില്‍നിന്ന്‌ നമുക്ക്‌ തിരിച്ചറിയാന്‍ കഴിയുന്ന വസ്തുത,ദൈവത്തിന്റേതുമാത്രമായ ഗുണവിശേഷങ്ങളില്‍ ഒന്നുപോലുംയേശുവിന്‌ ഉണ്ടായിരുന്നി​‍െല്ലന്നാണ്‌.

ദൈവമല്ലാത്ത യേശുവിനെ വല്ലവരും ദൈവമാക്കി ആരാധിക്കുകയും പ്രാര്‍ഥിക്കുകയും ചെയ്തെങ്കില്‍ പരലോകത്ത്‌ യഥാര്‍ഥ ദൈവത്തെ കണ്ടുമുട്ടുമ്പോള്‍ അവരുടെ അവസ്ഥ എന്തായിരിക്കുമെന്ന്‌ ചിന്തിക്കേണ്ടതാണ്‌. അറിവുകളില്‍ വെച്ച്‌ ഏറ്റവും വലിയ അറിവായ സ്രഷ്ടാവിനെക്കുറിച്ചുള്ള അറിവ്‌ഇല്ല​‍ാതെ ജീവിതമവസാനിച്ചുപോയവരുടെ പരലോകവിധി എന്തായിരിക്കും; ഏശയ്യാ പ്രവാചകന്റെ പുസ്തകത്തില്‍ ദൈവം പറയുന്നു: "ഞാന്‍ വളര്‍ത്തി വലുതാക്കിയ ജനം എനിക്കെതിരെകലഹിക്കുന്നു. കന്നുകാലികള്‍ അവയുടെ ഉടമകളെ തിരിച്ചറിയുന്നു. യജമാനന്‍ ആഹാരം കൊടുക്കുന്ന സ്ഥലം കഴുതകളുംഅറിയുന്നു. എന്നാല്‍ എന്റെ ഇസ്രായേല്‍ ജനം അത്‌ അറിയുന്നില്ല. അവര്‍ മനസ്സിലാക്കുന്നേ ഇല്ല‌" (ഏശയ്യ: 1:2,3)

ഏകദൈവത്തില്‍ വിശ്വസിച്ച്‌ സദ്കര്‍മങ്ങള്‍ ചെയ്ത്‌ജീവിക്കുക എന്നതാണ്‌ ബൈബിളിലെയും ഖുര്‍ആനിലെയുംപ്രധാന കല്‍പന. അതുതന്നെയായിരുന്നു യേശുവിന്റെ മാതൃകയും സന്ദേശവും. ബൈബിളിലെ വിവരണപ്രകാരം സീനായ്‌മലയില്‍വെച്ച്‌ അല്ല​‍ാഹു മൂസാനബിയെ(മോശ) പഠിപ്പിച്ചതും കല്‍പ്പലകകളില്‍ എഴുതിക്കൊടുത്തതും 'നീ നിന്റെ ഏകദൈവമായയഹോവ' (അല്ലാഹു)യെ പൂര്‍ണമായി സ്നേഹിച്ച്‌ ആരാധിക്കുക എന്നായിരുന്നു. ഞാനല്ലാതെ നിനക്ക്‌ മറ്റൊരു ദൈവമി​‍െല്ലന്നും എന്നെ അല്ലാതെ മറ്റൊരു ദൈവത്തെ നീ ആരാധിക്കുകയോ അതിനോട്‌ പ്രാര്‍ഥിക്കുകയോ അരുതെന്നും യഹോവയായ ദൈവം വിലക്കി. പരിശുദ്ധ‍ ഖുര്‍ആനില്‍കൂടി അറിയിച്ചതും മാറ്റമില്ലാത്ത ആ കല്‍പനതന്നെയായിരുന്നു.ആരാധനക്ക്‌ അര്‍ഹനായി അല്ല​‍ാഹു അല്ല​‍ാതെ മറ്റൊരു ദൈവമി​‍െല്ലന്നഖുര്‍ആന്‍ ആദര്‍ശവാക്യത്തിന്റെയും (ലാ ഇലാഹ ഇല്ലല്ലാഹ്‌)അന്തസ്സത്ത അത്​‍ാതെ മറ്റൊന്നല്ല.

ഓരോ കാലഘട്ടത്തിലായി ഭൂമിയില്‍ ജനിച്ച എല്ല​‍ാ പ്രവാചകന്മാരും അവരുടെ ജനതകള്‍ക്കു കൊടുത്ത ദൈവികസന്ദേശം ഏകദൈവവിശ്വാസത്തില്‍അധിഷ്ഠിതമായിരുന്നെന്നു കാണാം.

ഖുര്‍ആന്‍ അത്‌ ഇങ്ങനെ വെളിപ്പെടുത്തുന്നു:"നൂഹിനോടു കല്‍പിച്ചതും നിനക്കു നാം ദിവ്യബോധനമായി നല്‍കിയതും ഇബ്‌റാഹീം, മൂസാ, ഈസാ എന്നിവരോടനുശാസിച്ചതുമായ കാര്യം തന്നെ അവന്‍ നിങ്ങള്‍ക്കു മതനിയമമായി നിശ്ചയിച്ചുതന്നിരിക്കുന്നു. 'നിങ്ങള്‍ ഈ ജീവിതവ്യവസ്ഥസ്ഥാപിക്കുക അതില്‍ ഭിന്നിക്കാതിരിക്കുക'യെന്നതാണത്‌.നിങ്ങള്‍ പ്രബോധനം ചെയ്തുകൊ ണ്ടിരിക്കുന്ന ഈ സന്ദേശം ബഹുദൈവവിശ്വാസികള്‍ക്ക്‌ വളരെ വലിയ ഭാരമായി തോന്നുന്നു. അല്ല​‍ാഹു താനിഛിക്കുന്നവരെ തനിക്കുവേണ്ടി പ്രത്യേകംതെരഞ്ഞെടുക്കുന്നു. പശ്ചാത്തപിച്ചു തന്നിലേക്കു മടങ്ങുന്നവരെ, അല്ല​‍ാഹു നേര്‍വഴിയില്‍ നയിക്കുന്നു" (42:13).അങ്ങനെ ലോകാരംഭം മുതല്‍ നിലവിലിരിക്കുന്നദൈവിക നിയമവ്യവസ്ഥയുടെ അടിസ്ഥാന പ്രമാണമായ ഏകദൈവവിശ്വാസത്തെപ്പറ്റി മനസ്സിലാക്കിയിരുന്നില്ല‌ എന്ന ന്യായം ദൈവത്തിനു​‍ുമുമ്പില്‍ വിലപ്പോവുന്നതാണോ എന്നേ ആലോചിക്കേണ്ടതുള്ളൂ. പരമദയാനിധിയും കരുണാവാരിധിയുമായഅല്ല​‍ാഹു എല്ല​‍ാ തെറ്റുകളും പൊറുക്കുമെന്നും എന്നാല്‍തനിക്കു പങ്കാളികളെ ചേര്‍ക്കുക എന്ന മഹാപരാധം മാത്രംപൊറുക്കുകയി​‍െല്ലന്നുമാണ്‌ ഖുര്‍ആന്‍ നല്‍കുന്ന മുന്നറിയിപ്പ്‌:"അല്ല​‍ാഹു, തന്നില്‍ പങ്കുചേര്‍ക്കുന്നത്‌ പൊറുക്കില്ല. അതല്ല​‍ാത്ത പാപങ്ങളൊക്കെയും അവനിഛിക്കുന്നവര്‍ക്ക്‌ അവന്‍പൊറുത്തുകൊടുക്കും. അല്ലാഹുവിന്‌ പങ്കാളികളെ സങ്കല്‍പിക്കുന്നവന്‍ കൊടിയ കുറ്റമാണ്‌ ചെയ്യുന്നത്‌; തീര്‍ച്ച" (4:48).

ഖുര്‍ആനിലെ ചില പരാമര്‍ശ വിഷയങ്ങള്‍ക്ക്‌ ബൈബിളുമായുള്ള സാദൃശ്യം കണ്ട്‌ ചില ദോഷൈകദൃക്കുകള്‍ അത്‌ബൈബിളില്‍നിന്ന്‌ നബി കോപ്പിയടിച്ചതാണെന്ന്‌ ആക്ഷേപമുന്നയിച്ചിട്ടുണ്ട്‌. എന്നാല്‍ തീരെ അടിസ്ഥാനരഹിതമാണ്‌ ആആരോപണം.ബൈബിളില്‍ വിവരിക്കപ്പെട്ടിട്ടുള്ള സംഭവങ്ങളെയുംവ്യക്തികളെയും പറ്റി ഖുര്‍ആന്‍ പരാമര്‍ശിക്കുന്നത്‌ കോപ്പിയടിക്കലാണെങ്കില്‍ യഹൂദമതഗ്രന്ഥമായ പഴയനിയമം (തോറ എന്നതൗറാത്ത്‌) പൂര്‍ണമായിത്തന്നെ ബൈബിളില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്‌ എന്തടിസ്ഥാനത്തിലാണ്? പുതിയ നിയമ(ഇഞ്ചീല്‍)ത്തോട്‌ പഴയനിയമം കൂട്ടിച്ചേര്‍ക്കാന്‍ എന്താണോ കാരണം അതേ കാരണങ്ങള്‍കൊണ്ടുതന്നെ ബൈബിളുമായി ഖുര്‍ആനും ബന്ധപ്പെട്ടിരിക്കുന്നു. പഴയനിയമവുമായി ബന്ധപ്പെട്ട്‌ പുതിയ നിയമംനിലനില്‍ക്കുന്നതുപോലെ ബൈബിളുമായി ബന്ധപ്പെട്ട്‌ ഖുര്‍ആനും. ഏകദൈവവിശ്വാസികള്‍ പരസ്പരവിദ്വേഷമില്ലാതെഒരേ ദൈവം, ഒരേ മതം, ഒരേ ഗ്രന്ഥം എന്ന അടിസ്ഥാനത്തില്‍നിലനില്‍ക്കണമെന്നാണ്‌ അല്ല​‍ാഹുവിന്റെ മഹത്തായ ഇംഗിതം.ഖുര്‍ആനിലെ ചില പരാമര്‍ശങ്ങള്‍കണ്ട്‌ അവ ബൈബിളില്‍നിന്ന്‌ കോപ്പിയടിച്ചതാണെന്ന്‌ പരിഹസിക്കുന്നവര്‍ ഓര്‍ക്കേണ്ടതുണ്ട്‌: പരസ്പരം പകര്‍ത്തിയെഴുതിയത്‌ എന്നു സംശയി ക്കാവുന്ന വിധത്തിലുള്ളതാണ്‌ പുതിയ നിയമത്തിലെ ആദ്യ മൂന്നുകൃതികള്‍. അതുകൊണ്ടാണ്‌ മത്തായി, മാര്‍ക്കോസ്‌, ലൂക്കാഎന്നീ മൂന്നു ഗ്രന്ഥങ്ങള്‍ക്ക്‌ പൊതുവായി 'സിനോപ്റ്റിക്‌'ബൈബിള്‍ എന്നു പറയുന്നത്‌ (സിനോപ്റ്റിക്‌ എന്നാല്‍ ഒരേവീക്ഷണം എന്നാണ്‌ അര്‍ഥം). മത്തായിയും ലൂക്കായും
മാര്‍ക്കോസിന്റെ ഗ്രന്ഥത്തില്‍നിന്ന്‌പകര്‍ത്തിയോ അ​‍െല്ലങ്കില്‍ മാര്‍ക്കോസ്‌ മറ്റു രണ്ടു ഗ്രന്ഥങ്ങളില്‍നിന്ന്‌പകര്‍ത്തിയോ എന്നതിലേ ഉള്ളൂ അഭിപ്രായവ്യത്യാസം. എങ്കിലും കൂടുതല്‍ പഴക്കമുള്ളത്‌ മാര്‍ക്കോസിന്റെ കൃതിക്കാകയാല്‍അതില്‍നിന്ന്‌ പകര്‍ത്തി മറ്റു രണ്ടുപേരുംഗ്രന്ഥങ്ങള്‍ രചിച്ചു എന്നാണ്‌ പൊതുവെപണ്ഡിതമതം.മാര്‍ക്കോസിന്റെ സുവിശേഷത്തില്‍ ആകെയുള്ള 661 വാക്യങ്ങളില്‍606 എണ്ണം മത്തായിയുടെ ഗ്രന്ഥത്തില് ‍അതേപടിയോ അ​‍െല്ലങ്കില്‍ കാര്യമായമാറ്റമില്ലാത്ത രീതിയിലോ ആണ്‌ കാണപ്പെടുന്നത്‌. ലൂക്കായുടെ സുവിശേഷഗ്രന്ഥത്തില്‍ മാര്‍ക്കോസിന്റെ പുസ്തകത്തിലെ 320 വാക്യങ്ങള്‍ ഏതാണ്ട്‌ അതേപടി പകര്‍ത്തിയതായി കാണാം. മാര്‍ക്കോസിന്റെ ഗ്രന്ഥത്തിലില്ലാത്ത 250വാക്യങ്ങള്‍ മത്തായിയിലും ലൂക്കായിലും പൊതുവായി കാണുന്നു.സുവിശേഷകനായ ലൂക്കാ അദ്ദേഹത്തിന്റെ ഗ്രന്ഥരചനക്ക്‌ സഹായകമായി ഉപയോഗിച്ചത്‌ അതിനു മുമ്പ്‌ നിലവിലിരുന്ന ചില ഗ്രന്ഥങ്ങളെയും വ്യക്തികളെയും ആയിരുന്നെന്ന്‌ ഗ്രന്ഥാരംഭത്തില്‍ തുറന്നുസമ്മതിച്ചിട്ടുണ്ട്‌ (ലൂക്കാ:1:1-4)

11 comments:

  1. This comment has been removed by the author.

    ReplyDelete
  2. പച്ച കണ്ണട വച്ച് നൊക്കിയാല്‍ മൊത്തം പച്ചച്ചിരിക്കും.!!!
    മതങ്ങളെ വിലയിത്തുന്നവര്‍ പാലിക്കേണ്ട അടിസ്താനമര്യാദ ഇവിടെ പാലിച്ചിട്ടില്ല. ക്രിസ്തുമതത്തിന്റെ ദര്‍ശനങ്ങളെ പറ്റി യാതൊരു അറിവുമില്ലാതെ വിളിച്ചുപറഞ്ഞ അബദ്ധങ്ങളോട് എങ്ങനെ പ്രതികരിക്കണം.? ഒരു മതത്തെ മറ്റൊന്നിനോട് താരതമ്യപെടുത്തുമ്പോല്‍ ഗഹനമായ അറിവ്‌ ആവശ്യമാണ്‌. പ്രത്യേകിച്ച് ബൈബിള്‍ അക്ഷരം കൂട്ടിവായിക്കുമ്പോള്‍ കിട്ടുന്ന കഥപറച്ചിലല്ല എന്ന വസ്തുതകൂടെ പരിഗണിക്കുമ്പോള്‍. ക്രിസ്തുമതത്തിന്റെ തത്വങ്ങളറിഞ്ഞു അതിനെ വിശകലന വിധേയമാക്കുവിന്‍. അല്ലാത്തവണ്ണം വികല വീക്ഷണങ്ങള്‍ അപഹാസ്യത ജനിപ്പിക്കും.

    ReplyDelete
  3. ഇമ്മാതിരി "സ്യൂഡോ-ചരിത്ര" പഠനങ്ങളേക്കാളും ഭേദം ആ ഗിരിപ്രഭാഷണം ഒന്ന് എടുത്ത് വച്ച് വായിക്കുന്നതായിരുന്നു.

    ReplyDelete
  4. ബൈബിളില്‍ വിവരിക്കപ്പെട്ടിട്ടുള്ള സംഭവങ്ങളെയുംവ്യക്തികളെയും പറ്റി ഖുര്‍ആന്‍ പരാമര്‍ശിക്കുന്നത്‌ കോപ്പിയടിക്കലാണെങ്കില്‍ യഹൂദമതഗ്രന്ഥമായ പഴയനിയമം (തോറ എന്നതൗറാത്ത്‌) പൂര്‍ണമായിത്തന്നെ ബൈബിളില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്‌ എന്തടിസ്ഥാനത്തിലാണ്?
    funny...

    യഹൂദന്മാരുടെ വിശുദ്ധഗ്രന്ഥം അപ്പടി തന്നെയാണ് ബൈബിളില്‍ ചേര്‍ത്തിട്ടുള്ളത്. ബൈബിളിനെ രണ്ടായി തിരിച്ചപ്പോള്‍ ഒന്നിനെ പഴയനിയമം എന്നും മറ്റോന്നിനെ പുതിയനിയമം എന്നും പേരു കൊടുത്തു എന്നു മാത്രം. യഹൂദന്മാരുടെ ഗ്രന്ഥവും പഴയ നിയമവും ഒന്നു തന്നെയാണ്. ആരും പഴയനിയമം സ്വന്തമായി എഴുതിയതാണ് എന്നു പറഞ്ഞിട്ടില്ല.


    മാര്‍ക്കോസ്സും ലൂക്കായും മത്തായിയും യോഹന്നാനും സുവിശേഷപ്രചരണാര്‍ത്ഥം പലവഴിക്കാണ് പോയത്. ഒരേതരം അനുഭവങ്ങള്‍ ഉള്ളതു കാരണം അവര്‍ക്കു പറയാനുള്ള ആശയങ്ങളും എഴുത്തും സമാനരീതിയില്‍ ഉള്ളതാകാം. പക്ഷേ എഴുതുന്നത് വ്യത്യസ്ത വ്യക്തികള്‍ ആയതു കൊണ്ടു വിവരണത്തില്‍ അന്തരം കാണും... അതുതന്നെയാണ് സുവിശേഷങ്ങളിലും കാണുന്നത്.


    ഈ നാലു വ്യക്തികളുടേയും ജീവിതകാലഘട്ടം നൂറു വര്‍ഷത്തിനേക്കാള്‍ കൂടാന്‍ സാധ്യതയില്ല. പലരും പല സ്ഥലങ്ങളില്‍ ആയതു കൊണ്ട് ഒരാള്‍ എഴുതിയത് മറ്റൊരാള്‍ കണ്ടിട്ടു പോലുമുണ്ടാകില്ല. പക്ഷേ ആ കാരണങ്ങള്‍ ഒരിക്കലും 500 വര്‍ഷം കഴിഞ്ഞ് ഒരാള്‍ക്കും പറയാന്‍ അവകാശമില്ല.

    ReplyDelete
  5. കുരിശുമരണവും ഉയിര്‍പ്പും വിവരിക്കുന്ന ബൈബിള്‍വാക്യങ്ങള്‍തന്നെ സൂക്ഷ്മമായി പരിശോധിച്ചാല്‍ യേശുവിനെയഹൂദര്‍ കുരിശില്‍ തറക്കുകയോ കൊലപ്പെടുത്തുകയോചെയ്തിട്ടി​‍െല്ലന്ന്‌ സംശയലേശമന്യേ ബോധ്യപ്പെടുന്നതാണ്‌.


    ഒന്നു വിശദമാക്കൂ പ്ലീസ്...

    ReplyDelete
  6. അങ്ങനെ അല്ലാഹുവിനുവേണ്ട്‍ി ജീവിച്ച ഒരു മഹാവ്യക്തിയെ കുറ്റവാളിയാക്കി നിന്ദിതനും പീഡിതനുമായി മരിക്കാന്‍ അല്ലാഹു വിട്ടുകൊടുക്കുകയില്ലെന്ന്‌ ഉറപ്പായും വിശ്വസിക്കാം.

    ഈ നിന്ദകള്‍ അനുഭവിച്ചില്ലായിരുന്നുവെങ്കില്‍ മഹത്തായ ഉത്ഥാനം സാധ്യമാകില്ലായിരുന്നു. ലോകത്ത് ഒരാളും ഇന്നേവരെ അവകാശപ്പെടാത്ത കാര്യം . ഇതില്‍ പരം വേറെ എന്തു വേണം? അള്ളാഹുവിന്റെ ഹിതം അതായിരുന്നുവെങ്കില്‍ ആര്‍ക്കു തടയാന്‍ കഴിയും?

    ReplyDelete
  7. http://snehanadan.blogspot.com/2013/02/blog-post_7096.html

    ReplyDelete
  8. മുപ്പത്തിമുക്കോടി ദൈവ വിശ്വാസം ഉള്ളത് പോലെ മൂന്നും ഒന്നെന്നും വിശ്വസിക്കുന്നവര്ക്ക് വിശ്വസിക്കാം. പക്ഷെ യാഥാര്ത്ഥ്യം അങ്ങനെയല്ലല്ലോ,... ദൈവം അനേകരിലെ ഒരുവനല്ല. ദൈവം ഒന്നേയൊള്ളൂ,,,. അതാണ് എല്ലാ വേദങ്ങളും താത്വികമായി പറയുന്നത്, അഹം ബ്രഹ്മാസ്മി വിശ്വാസ പ്രകാരം സകലതിലും ദൈവാംശം ഉണ്ടെന്നാണ്, സകലതും ഏക ദൈവത്തിങ്കല് നിന്നുള്ള സൃഷ്ടി എന്ന നിലയില് അതും ശരിയല്ലെന്ന് പറയാനാകില്ല. എല്ലാ കല്ലിലും മുള്ളിലും ജീവികളിലും ദൈവാംശമുണ്ട്, ദൈവാംശം കൊണ്ടാണ് അല്ലെങ്കില് ദൈവാത്മാവ് മുഖേനയാണ് സകലതും സൃഷ്ടിച്ചിട്ടുള്ളത് എന്ന കാര്യത്തിലും ആര്ക്കും സംശയമില്ല, ആ വാദ പ്രകാരം എല്ലാറ്റിലും ദൈവാംശം അല്ലെങ്കില് ദൈവിക ആത്മാവ് കുടി കൊള്ളുന്നു , അത് കൊണ്ട് ദൈവത്തെ ആരാധിക്കുന്നതിന് പകരമായി മനുഷ്യനായ തന്നെ തന്നെയും പ്രപഞ്ചത്തിലെ സകലതിനേയും ആരാധിക്കാം എന്ന് വരുന്നു. ആ ആരാധനയും ദൈവത്തിങ്കലേക്കുള്ളതാണെന്ന് വരുന്നു, അത് വിഗ്രഹം വെച്ചായാലും അല്ലെങ്കിലും ആരാധനകളത്രയും ദൈവത്തിങ്കലേക്കാണെന്ന് വരുന്നു, ഇങ്ങനെ വിശ്വസിക്കുന്ന വിശ്വാസികള്ക്കും ന്യായീകരണങ്ങള് ധാരാളം ഉണ്ട്. അത് പോലെയുളള ഒരു വിശ്വാസമാണ് ത്രിയേകത്വ വിശ്വാസം, ആ വിശ്വാസവും ഗ്രീക് മതത്തിലും പുരാതന മെസോപെട്ടോമിയന് വിശ്വാസത്തിലും ഹൈന്ദവ വിശ്വാസത്തിലും ഉള്ളതാണ്. പക്ഷെ സെമിറ്റിക് വിശ്വാസത്തില് ഇല്ലാത്തതുമാണ്, അത്തരം ഒരു വിശ്വാസങ്ങളും ശരിയായ ദൈവിക വിശ്വാസങ്ങളല്ല, ക്രൈസ്തവ ട്രിനിറ്റി ശരിയാണെങ്കില് മറ്റുള്ള വിശ്വാസങ്ങളും ശരിയാകേണ്ടതാണ്, അത് എന്ത് കൊണ്ട് ശരിയല്ല എന്ന് പറയാനുള്ള ധാര്മ്മിക ബാദ്ധ്യത ക്രൈസ്തവര്ക്കുണ്ട്,...

    ReplyDelete
  9. യേശു തന്റെ ആരോഹണ ശേഷം കുഞ്ഞാടുകളെ മേക്കാനുള്ള അവകാശം പത്രോസിന് കൊടുത്തു...,

    യോഹന്നാൻ 21:15
    [15]അവർ പ്രാതൽ കഴിച്ചശേഷം യേശു ശിമോൻ പത്രൊസിനോടു: യോഹന്നാന്റെ മകനായ ശിമോനേ, നീ ഇവരിൽ അധികമായി എന്നെ സ്നേഹിക്കുന്നുവോ എന്നു ചോദിച്ചു. അതിന്നു അവൻ: ഉവ്വു, കർത്താവേ, എനിക്കു നിന്നോടു പ്രിയമുണ്ടു എന്നു നീ അറിയുന്നുവല്ലോ എന്നു പറഞ്ഞു. *എന്റെ കുഞ്ഞാടുകളെ മേയ്ക്ക* എന്നു അവൻ അവനോടു പറഞ്ഞു.

    പക്ഷെ മറ്റൊരാള് പത്രോസിനെ ചതിക്കുമെന്ന് യേശു പ്രവചിച്ചു, അത് മറ്റാരുമല്ല, പോലോസ് തന്നെ,..

    യോഹന്നാൻ 21;18
    [18]ആമേൻ, ആമേൻ, ഞാൻ നിന്നോടു പറയുന്നു: നീ യൌവനക്കാരൻ ആയിരുന്നപ്പോൾ നീ തന്നേ അര കെട്ടി ഇഷ്ടമുള്ളേടത്തു നടന്നു; വയസ്സനായശേഷമോ നീ കൈ നീട്ടുകയും മറ്റൊരുത്തൻ നിന്റെ അര കെട്ടി നിനക്കു ഇഷ്ടമില്ലാത്ത ഇടത്തേക്കു നിന്നെ കൊണ്ടുപോകയും ചെയ്യും എന്നു പറഞ്ഞു.

    ഇത് അങ്ങനെ തന്നെ സംഭവിച്ചു. പത്രോസ്സിനെ ശൌലെന്ന പൌലോസ് കൊലക്ക് കൊടുത്തു....

    ReplyDelete
  10. കള്ള അപ്പോസ്തലനായി വന്ന് സെമിറ്റിക് വിശ്വാസത്തെ തകിടം മറിച്ച് അതിലേക്ക് പാഗനിസ്റ്റ് ട്രിനിറ്റിയും കടത്തിക്കൂട്ടി ന്യായപ്രമാണവും പരിച്ഛേദനയും വേണ്ടെന്ന് വെച്ച് പൌലോസ് പുതുതായി സൃഷ്ടിച്ചതല്ലേ ക്രിസ്തുമതം,

    പാറയായ പത്രോസ്സിനെ വയസ്സാം കാലത്ത് ചതിച്ച് കൂട്ടിക്കൊണ്ട് പോയി കൊലക്ക് കൊടുത്തവനല്ലേ പൌലോസ്. യേശു അതെല്ലാം മുന്കൂട്ടി പറഞ്ഞതല്ലേ? ഒരു നല്ല വൃക്ഷമല്ലാത്ത പൌലോസ് യേശുവിന്റെ മാര്ഗ്ഗത്തിലുള്ളവരെ ഉപദ്രവിച്ച് യേശുവിന്റെ അനുയായികളെ പലരേയും ആട്ടിപ്പായിച്ചവനല്ലേ പൌലോസ്. ആ പൌലോസ്സിന്റെ പേര് എടുത്ത് പറയാതെ യേശു ആ വക കാര്യങ്ങളെല്ലാം പറഞ്ഞില്ലേ? അവന് ആ പരിസരത്തൊക്കെ ഉണ്ടെന്ന് യേശു പറഞ്ഞില്ലേ?

    പാറയായ പത്രോസിനെ കുഞ്ഞാടുകളെ മേക്കാനായി ഏല്പ്പിച്ചെങ്കിലും കൌശലം ഉപയോഗിച്ച് പൌലോസ് പല വിശ്വാസങ്ങളും തിരുകി കയറ്റിയില്ലേ? അതും യേശു പറഞ്ഞതല്ലേ? യേശുവിന്റെ പന്ത്രണ്ട് ശിശ്യരില് യൂദാ ഒറ്റ്കാരനായി പോയ ശേഷം മറ്റൊരാളെ തെരഞ്ഞെടുത്തതല്ലേ? പിന്നെ എങ്ങനെയാ പൌലോസ് അപ്പോസ്തലനായത്? എന്ത് കൊണ്ട് പാറയായ പത്രോസിനെ ആടുകളെ മേക്കാനുള്ള ചുമതല കൊടുക്കുന്ന സമയത്തെങ്കിലും പൌലോസെന്ന ഒരു അപ്പോസ്തലന് വരുവാനുണ്ട്. അവന് മഹാ ബുദ്ധിമാനും കൌശലക്കാരനും ആയിരിക്കും എന്നും സഭയെ നയിക്കുമെന്നും യേശു മുന്കൂട്ടി പ്രവചിച്ചില്ല?

    പൌലോസ് സാത്താന്റെ നമ്പറുള്ള തന്റെ ശൌലെന്ന പേര് മാറ്റിയതല്ലേ ? ആ ശൌലെന്ന 666 നമ്പറുകാരനായ പൌലോസ് ad 64 ല് വെന്ത് വെണ്ണീറായ കാര്യം വെളിപാട് പുസ്തകത്തില് യോഹന്നാന് എഴുതിയിട്ടില്ലേ? പൌലോസ് മരണപ്പെട്ട ശേഷം വളരെകാലം ജീവിച്ചയാളല്ലേ യോഹന്നാന്? എന്ത് കൊണ്ട് വ്യക്തമായ രീതിയില് റോമാ നഗരം കത്തിച്ച കാര്യം ബൈബിളില് എഴുതിയില്ല,

    ReplyDelete