ഡോ. ജമാല്‍ എ ബദവി
പല ഓറിയന്റലിസ്റ്റുകളും, പ്രത്യേകിച്ച് അവരില്‍ മിഷനറി പ്രവര്‍ത്തനങ്ങളുമായി ബന്ധമുള്ളവര്‍, ഖുര്ആനില്െബൈബിളുമായി താരതമ്യം ചെയ്യുന്ന തിരക്കിലാണ്. ഇരു ഗ്രന്ഥങ്ങളും തമ്മിലുള്ള പൊരുത്തം കണ്ടുപിടിച്ച്, ഇസ്ലാമില്‍ ബൈബിള്‍-ജൂതക്രൈസ്തവ ചിന്ത-ചെലുത്തിയ സ്വാധീനം എടുത്തുകാട്ടുകയാണ് അവരുടെ ലക്ഷ്യം. രണ്ടു കൃതികള്‍ തമ്മിലുളള സാദൃശ്യം മാത്രം ഒന്ന് മറ്റേതില്‍നിന്ന് പകര്‍ത്തിയതാണെന്ന് ആരോപിക്കാന്‍ മതിയായ ന്യായമാവുകയില്ല. അവ രണ്ടും മൂന്നാമതൊന്നിനെ അടിസ്ഥാനമാക്കി രചിക്കപ്പെട്ടതാവുമല്ലോ?
എല്ലാ വെളിപാടു ഗ്രന്ഥങ്ങളുടെയും ഉറവിടം ഒന്നാണെന്ന് - ദൈവമാണെന്ന് - മുസ്ലിംകള് വാദിക്കുന്നു. ചില വെളിപാടു ഗ്രന്ഥങ്ങളില്‍ മനുഷ്യന് മാറ്റത്തിരുത്തലുകള്‍ വരുത്തിയേക്കാം. അതിെന്റ മൗലികതയെ അവര്‍ വികലമാക്കിയിട്ടുണ്ടാവാം. എങ്കിലും മനുഷ്യെന്റ കൈകടത്തലുകള്‍ക്ക് വശപ്പെട്ടിട്ടില്ലാത്ത ചില ഭാഗങ്ങളും അവയില്‍ അവശേഷിക്കുന്നുണ്ടാവും. അവ പൊതുവായിരിക്കുകയും ചെയ്യും. ഖുര്‍ആനിലും ബൈബിളിലും ചില സമാന്തരങ്ങള്‍ കണ്ടെത്താവുന്നതാണ്. ചില ധാര്‍മിക നിയമങ്ങള്‍ ഉദാഹരണം മുഹമ്മദ് ബൈബിളില്‍നിന്ന് കോപ്പിയടിച്ചതാണെന്ന് ആരോപിക്കാന്‍ ഈ സാദൃശ്യങ്ങള്‍ മതിയോ? എങ്കില്‍, ഇതേ യുക്തി എല്ലാ പൂര്‍വഗ്രന്ഥങ്ങള്‍ക്കും ബാധകമാക്കാവുന്നതാണ്. ഉദാഹരണമായി, ജൂതായിസത്തിെന്റയും ക്രിസ്തുമതത്തിെന്റയും അധ്യാപനങ്ങള്‍ക്കിടയില്‍ സാമ്യമുണ്ട്. അതുകൊണ്ട് യേശു യഥാര്‍ത്ഥ പ്രവാചകനായിരുന്നില്ല, അദ്ദേഹം പഴയ നിയമത്തില്‍ നിന്നും കോപ്പിയടിക്കുകയായിരുന്നു എന്നു പറയാമോ? ജൂതായിസത്തിെന്റ അധ്യാപനങ്ങള്‍ക്ക് ഹിന്ദുമതം പോലുള്ള ചില പൗരാണിക മതങ്ങളുടെ അധ്യാപനങ്ങളോടും സാദൃശ്യം കാണാവുന്നതാണ്. മോശെയും മറ്റു ഇസ്രായീലി പ്രവാചകന്മാരും കള്ള പ്രവാചകന്മാരായിരുന്നുവെന്നും അവര്‍ക്ക് ദൈവത്തില്‍ നിന്നു നേരിട്ടു വെളിപാടുകള്‍ ലഭിച്ചിരുന്നില്ല. മറിച്ച് ഹിന്ദുമതത്തില്‍ നിന്നും മറ്റും പകര്‍ത്തുകയാണ് അവര്‍ ചെയ്തതെന്നും ആരോപിക്കാന്‍ അത് മതിയാകുമോ?